കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ടാക്‌സി കാര്‍ ഡ്രൈവറെ കാണാതായി

കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ടാക്‌സി കാര്‍ ഡ്രൈവറെ കാണാതായി. കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മണര്‍കാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടം ഉണ്ടായത്. യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരികയായിരുന്നു ജസ്റ്റിന്‍ കാര്‍ ഒഴുകില്‍പ്പെട്ടതോടെ പുറത്തിറങ്ങി കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ജസ്റ്റിന്‍ ഒഴുക്കില്‍പ്പെട്ടത്.

Exit mobile version