പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക്; സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ടിരുന്ന സാഹിറയെ കാത്തിരുന്നത് വന്‍ ദുരന്തം, രണ്ട് കുഞ്ഞോമനകളെ തനിച്ചാക്കി ഇളയമകനൊപ്പം സാഹിറ പോയി, കണ്ണീര്‍

കരിപൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തെയും പ്രദേശവാസികളെയും നടുക്കിയ വിമാനാപകടത്തിന്റെ ആഘാതവും കണ്ണീര്‍ കാഴ്ചകളും അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി സാഹിറ കോഴിക്കോട്ടേയ്ക്ക് തിരിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല, കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന്.

മുക്കം സ്വദേശിയായ സാഹിറാ ബാനുവും ഇളയ മകനുമാണ് അപകടത്തില്‍ മരണപ്പെട്ടത്. മൂന്ന് മക്കള്‍ക്കൊപ്പം തന്നെയായിരുന്നു യാത്ര. എന്നാല്‍ വിധി തട്ടിയെടുത്തത് ഇളയമകനെയും സാഹിറയെയും ആയിരുന്നു. പത്ത് മാസം മുമ്പാണ് സാഹിറയും മക്കളും ദുബായിയിലെത്തിയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇളയ മകന്‍ അസം മുഹമ്മദും അപകടത്തില്‍ മരിച്ചു.

പരിക്കേറ്റ മക്കള്‍ രണ്ട് പേരും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാഹിറയുടെ ബന്ധുവാണ് ഇക്കാര്യം അറിയിച്ചത്. മുക്കം കക്കാട് മഞ്ജറ മുഹമ്മദലി മാസ്റ്ററുടെ മകളാണ് സാഹിറ ബാനു. ഇളയ കുഞ്ഞിന്റെ പ്രസവത്തിനായി സാഹിറയുടെ അടുത്തെത്തിയ ഉമ്മ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാഹിറയുടെ ഭര്‍ത്താവ് ദുബായിയില്‍ അക്കൗണ്ടന്റാണ്.

Exit mobile version