കാനഡയില്‍ പരിശീലനത്തിനിടെ വിമാനം തകര്‍ന്നുവീണ് അപകടം, മരിച്ചവരില്‍ ഇന്ത്യക്കാരും

വാന്‍കൂവര്‍: കാനഡയില്‍ ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടം സംഭവിച്ചത്. മുംബൈ സ്വദേശികളാണ് മരിച്ചത്.

അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. മുംബൈ വാസൈ സ്വദേശിയായ 25 വയസുകാരന്‍ അഭയ് ഗദ്രു, സാന്താക്രൂസ് സ്വദേശിയായ യാഷ് വിജയ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

also read: പടക്കക്കടകള്‍ക്ക് തീ പിടിച്ച് അപകടം, മരിച്ചവരുടെ എണ്ണം 14 ആയി, നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയില്‍, നടുക്കുന്ന സംഭവം

ഇരുവരും പൈലറ്റ് ട്രെയിനികളായിരുന്നു. പരിശീലനത്തിനിടെയായിരുന്നു അപകടം സംഭവിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരട്ട എഞ്ചിനുള്ള പൈപര്‍ പിഎ – 34 സെനക വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറിനടുത്ത് ചിലിവാക്കിലുള്ള പ്രാദേശിക വിമാനത്തവാളത്തിന് സമീപം തകര്‍ന്നുവീണത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ട് അഭയിയുടെ അയല്‍വാസികള്‍ക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നത്. പൈലറ്റ് ആകാനുള്ള പരിശീലനത്തിന് വേണ്ടി കാനഡയിലേക്ക് പോകുന്നതിന് മുമ്പ് മുബൈയിലെ എവര്‍ഷൈന്‍ ഏരിയയിലുള്ള കൃഷ്ണ വന്ദന്‍ സൊസൈറ്റിയിലായിരുന്നു അഭയ് താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

Exit mobile version