രാജമല ദുരന്തം; മരിച്ചവരുടെ കുടുംബത്തിന്‌ അഞ്ച് ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കും

മൂന്നാര്‍: ഇടുക്കി രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ അഞ്ച് ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മരിച്ചവരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആശ്വാസ ധനം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ നിന്ന് അനുവദിച്ചു.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 30 മുറികള്‍ ഉള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. എണ്‍പതോളം പേര്‍ അവിടെ താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ച് പേര്‍ മരിച്ചു. പതിനഞ്ചു പേരെ രക്ഷപെടുത്തി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള രക്ഷ പ്രവര്‍ത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version