സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കാസർകോട് സ്വദേശി കണ്ണൂരിൽ മരിച്ചു

കാസർകോട്: വീണ്ടും സംസ്ഥാനത്ത് കൊവിഡ് മരണം. കാസർകോട് കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി (75) ആണ് മരിച്ചത്.

കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version