മതനിരപേക്ഷവാദികളേ, ഇവർ ഇന്ത്യ ഭരിക്കുമ്പോൾ ഓഗസ്റ്റ് അഞ്ചുകൾ ഇനിയുമാവർത്തിക്കും: മുഹമ്മദ് റിയാസ്

തൃശ്ശൂർ: അയോധ്യയിലെ രാമക്ഷേത്രത്തിനായി ബാബ്‌റി മസ്ജിദ് പൊളിച്ചസ്ഥലത്ത് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതിന് പിന്നാലെ സംഘപരിവാർ ഭരണകൂടത്തിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. വഴിക്കല്ലുകളുടെ കുറിപ്പുകൾ മാറ്റിയെഴുതുന്ന ലാഘവത്തോടെ ശവക്കല്ലറയുടെ കുറിപ്പുകൾ മാറ്റിയെഴുതുന്നവർ ഇന്ത്യ ഭരിക്കുമ്പോൾ ഓഗസ്റ്റ് അഞ്ചുകൾ ഇനിയും ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ് ഇന്ത്യൻ മതേതര മനസിനെ ഓർമ്മിപ്പിക്കുന്നു.

നല്ല ഇന്നലെകളിൽ നിന്നല്ല, ചീത്തയായ ഇന്നിന്റെ നടുവിൽ നിന്നാണ് നമുക്ക് ആരംഭിക്കാനുള്ളതെന്നും അദ്ദേഹം മതനിരപേക്ഷവാദികളോട് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആതിത്യനാഥും ഉൾപ്പടെയുള്ളവർ ഇന്ന് നടന്ന രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുത്തിരുന്നു.

അഡ്വ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വഴിക്കല്ലുകളുടെ കുറിപ്പുകൾ മാറ്റിയെഴുതുന്ന ലാഘവത്തോടെ ശവക്കല്ലറയുടെ കുറിപ്പുകൾ മാറ്റിയെഴുതുന്നവർ
ഇന്ത്യ ഭരിക്കുമ്പോൾ, ഓഗസ്റ്റ് അഞ്ചുകൾ ഇനിയുമാവർത്തിക്കും.

മതനിരപേക്ഷവാദികളേ, നല്ല ഇന്നലെകളിൽ നിന്നല്ല,
ചീത്തയായ ഇന്നിന്റെ നടുവിൽ നിന്നാണ്
നമുക്ക് ആരംഭിക്കാനുള്ളത്.

Exit mobile version