പോലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐയ്ക്ക് കൂടി കൊവിഡ് 19; ആസ്ഥാനം നാളെയും തുറക്കില്ല

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തില്‍ പോലീസ് ആസ്ഥാനം നാളെയും തുറക്കില്ലെന്നാണ് ലഭക്കുന്ന വിവരം. അവശ്യ സാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഗസ്ത് ഒന്നിനാണ് വഴുതക്കാടുള്ള പോലീസ് ആസ്ഥാനം അടച്ചത്.

Exit mobile version