ദിലീപ് പ്രതിയായ കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി; പ്രത്യേക കോടതിയുടെ അഭ്യർത്ഥന കേട്ട് സുപ്രീംകോടതി

കൊച്ചി: കൊച്ചിയിൽ വെച്ച് നടി ആക്രമണത്തിന് ഇരയായ കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം നീട്ടി നൽകി. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയഅപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക കോടതിയുടെ ആവശ്യം പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് മെയ് 29 ന് വിചാരണ പൂർത്തിയാക്കേണ്ടതായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും ആറുമാസം സമയം നീട്ടിനൽകണമെന്നും വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് അഭ്യർത്ഥിക്കുകയായിരുന്നു.

Exit mobile version