‘ചാടിതുള്ളി പോയി, കിടക്കുന്ന കിടപ്പ് കണ്ടോ…’ പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ശോഭ സുരേന്ദ്രനെ ‘വലിച്ചു കീറി ഒട്ടിച്ചതിനു പിന്നാലെ’ ഏറ്റെടുത്ത് ട്രോളന്മാരും!

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു.

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ശോഭ സുരേന്ദ്രന് കണക്കിന് വിമര്‍ശനം കിട്ടിയതിനു പിന്നാലെ ഏറ്റെടുത്ത് ട്രോളന്മാര്‍ രംഗത്ത്. ആശയ ദാരിദ്ര്യത്തില്‍ നില്‍ക്കുന്ന ചാകരയാണ് ചാകര എന്ന് ആര്‍പ്പുവിൡയോടെയാണ് ട്രോളന്മാര്‍ രംഗത്തെത്തിയത്.

”മുതലും പശിലയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കലക്കിക്കൊടുത്തിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജഡ്ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പോലീസ് അപമാനിച്ചുവെന്ന് കാണിച്ചാണ് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ രൂക്ഷ വിമര്‍ശനത്തോടെ തള്ളുകയായിരുന്നു. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്റേതെന്ന് കോടതി തുറന്നടിച്ചു. പക്ഷേ കോടതിയെ തീര്‍ത്തും എതിര്‍ത്ത് കൊണ്ടും ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രനും പറയുന്നു. പക്ഷേ എന്ത് തന്നെയായാലും ട്രോളന്മാര്‍ക്ക് മുന്‍പില്‍ നേതാവിന് മുട്ടുമടക്കേണ്ടതായി തന്നെ വരും.

Exit mobile version