കോഴിക്കോട് ജില്ലയില്‍ പതിനഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പതിനഞ്ച് പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 35 ആഴ്ചവട്ടം, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 2, 30, 33, 34, 35, 36, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളായ 1, 2, 3, 9, 11, 12, 13 തൂണേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 തൂണേരി ടൗണിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍.

അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

Exit mobile version