പ്രധാനമന്ത്രി ഇടപെട്ടു, ഇനിമുതല്‍ ചായയ്ക്ക് 15 രൂപ, കാപ്പിക്ക് 20, പഴംപൊരിക്ക് 15

കൊച്ചി : ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്‌നാക്‌സിന് 200 രൂപ, ഇങ്ങനെയൊക്കെയാണ് വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില. സാധാരണ മനുഷ്യരൊക്കെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സമങ്ങയള്‍ ചെലവഴിക്കേണ്ടി വന്നാല്‍ ചിലപ്പോള്‍ പട്ടിണിയായിരിക്കും.

സാധരണക്കാരെ പോലും പിഴിഞ്ഞ് അധിക വിലയീടാക്കുന്ന ഇത്തരം കടകള്‍ എന്നാല്‍ ഇനിമുതല്‍ സാധനങ്ങള്‍ക്ക് അധിക വില വാങ്ങില്ല. വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വിലയക്കെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യന് ഒടുവില്‍ പ്രധാനമന്ത്രി തന്നെ ഉപഭോക്തൃനീതിയുടെ തണലുമായെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച ഒരു കത്താണ് ചായയുടെയും മറ്റും വില പിടിച്ചു നിര്‍ത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ 100 രൂപയാണ് ഷാജിയില്‍നിന്ന് ചായയ്ക്ക് ഈടാക്കിയത്.

വിമാനത്താവള അധികൃതരോട് വിലയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. ഇതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിന് പിന്നാലെ വിമാനത്താവളത്തില്‍ വിലനിയന്ത്രണം സാധ്യമാക്കുമെന്ന അറിയിപ്പ് ഇദ്ദേഹത്തിന് ലഭിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് വിമാനത്താവളങ്ങളില്‍ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള ചെറുകടികളും നല്‍കണം.

Exit mobile version