അകാല വിയോഗം സമൂഹത്തിനും പോലീസിനും വലിയ നഷ്ടം; കൊവിഡ് ബാധിച്ച് മരിച്ച സബ് ഇന്‍സ്‌പെക്ടര്‍ അജിതന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞ ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സബ് ഇന്‍സ്‌പെടക്ടര്‍ അജിതന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

കൊവിഡ് മഹാമാരിക്കെതിരെ നമ്മള്‍ പടുത്തുയര്‍ത്തിയ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സ്തുത്യര്‍ഹമായ സേവനമാണ് കേരള പോലീസും കാഴ്ചവച്ചത്. അവിശ്രമം, നിര്‍ഭയം അവര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളില്‍ ഭീകരാവസ്ഥ സൃഷ്ടിടിച്ച രോഗത്തെ ഇവിടെ ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചത്, മുഖ്യമന്ത്രി കുറിച്ചു.

എന്നാല്‍ അതിനിടയിലാണ് അജിതന്‍ വിടവാങ്ങിയത്. സമൂഹത്തിനും പോലീസിനും അദ്ദേഹത്തിന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതല്‍ ആത്മവീര്യത്തോടെ കര്‍മ്മനിരതരായിക്കൊണ്ട്, അജിതന്റെ ജീവിതത്തോട് നീതി പുലര്‍ത്താന്‍ ഏവര്‍ക്കുമാകണം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതൻ (55 വയസ്സ്) കോവിഡ്- 19 രോഗബാധ മൂലം മരണമടഞ്ഞിരിക്കുന്നു. അതീവ ദുഃഖകരമായ വാർത്തയാണിത്.

കോവിഡ് മഹാമാരിക്കെതിരെ നമ്മൾ പടുത്തുയർത്തിയ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്തുത്യർഹമായ സേവനമാണ് കേരള പോലീസും കാഴ്ചവച്ചത്. അവിശ്രമം, നിർഭയം അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിടിച്ച രോഗത്തെ ഇവിടെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചത്.

എന്നാൽ അതിനിടയിലാണ് അജിതൻ വിടവാങ്ങിയത്. സമൂഹത്തിനും പോലീസിനും അദ്ദേഹത്തിൻ്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതൻ്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കുമാകണം. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

Exit mobile version