കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കോട്ടയം: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയായ അജിതന്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് 19 ബാധിച്ച് മരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇദ്ദേഹത്തിന് ആന്റി വൈറല്‍ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version