ഒരു കൊവിഡ് മരണം കൂടി; കാസര്‍കോട് വ്യാഴാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാസര്‍കോട്: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് വ്യാഴാഴ്ച മരിച്ചയാള്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത് എഴുപത് വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കാള്‍ പ്രകാരം സംസ്‌കരിക്കും.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുംപോകു വഴിയാണ് ഇദ്ദേഹം മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് ഇയാളുടെ സ്രവ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഫലം വന്നത് മരണശേഷമാണ്. ഇതോടെ കാസര്‍കോട് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

അതേസമയം ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച അബ്ദുറഹ്മാന്‍ തൃക്കരിപ്പൂരിലെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version