വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

വയനാട്: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 42 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 95 പേരെ പരിശോധിച്ചതിലാണ് 42 പേര്‍ക്ക് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 100 പേരെ കൂടി പരിശോധിക്കും.

മൂന്ന് മെഡിക്കല്‍ സംഘങ്ങള്‍ വാളാട് കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. അതേസമയം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കും ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച ആളുടെ സംസ്‌കാര ചടങ്ങിനെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version