വാഹനാപകടത്തില്‍ മരിച്ച പത്തൊമ്പതുകാരന് കോവിഡ്, വൈറസ് ബാധയേറ്റത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയെന്ന് സൂചന

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച പത്തൊമ്പതുവയസ്സുകാരന്‍ അമല്‍ ജോനാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വാപനാപകടത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് അമലിന് കോവിഡ് ബാധയേറ്റത് എന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയവരുടെ എണ്ണം.

968 പേര്‍ക്ക് രോഗമുക്തി ലഭിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം 885 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16995 ആയി.

724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. 64 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Exit mobile version