ഡ്രൈവര്‍ക്ക് കൊവിഡ്; കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു, കണ്ടക്ടറും വെഹിക്കിള്‍ സൂപ്പര്‍വൈസറും നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്ക് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കുമരകം സ്വദേശിയായ ഇദ്ദേഹം കോട്ടയം എറണാകുളും റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത്.

ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്. അതേസമയം ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈക്കം ഡിപ്പോയും അടച്ചിരിക്കുകയാണ്.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗൈനക്കോളജി വിഭാഗത്തിലെയും പാതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

Exit mobile version