കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗിക്ക് കൊവിഡ്; ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടച്ചു, ജീവനക്കാരും ഡോക്ടര്‍മാരും ക്വാറന്റൈനില്‍

കണ്ണൂര്‍: രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടച്ചു. അസ്ഥിരോഗ ശസ്ത്രക്രിയക്കെത്തിയ രോഗിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടക്കുകയും സെക്ഷനിലെ ജീവനക്കാരും ഡോക്ടര്‍മാരും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്പതോളം ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version