ഇന്ന് പുതിയ 20 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 337 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 337 ആയി ഉയർന്നു. തൃശ്ശൂർ ജില്ലയിൽ ആറും കൊല്ലത്ത് നാലും കോട്ടയത്ത് മൂന്നും എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ട് വീതവും കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ ഓരോ പുതിയ ഹോട്ട് സ്‌പോട്ടുമാണുള്ളത്.

കൊല്ലം ജില്ലയിലെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), തൃശ്ശൂർ ജില്ലയിലെ തൃക്കൂർ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുൻസിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ (9), നെല്ലനാട് (7), കണ്ണൂർ ജില്ലയിലെ എരമംകുറ്റൂർ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ അന്നമനട (വാർഡ് 7, 8) എന്ന പ്രദേശത്തെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

Exit mobile version