കുഞ്ഞ് എത്തുമ്പോള്‍ ഉടന്‍ അറിയും; ഹൈടെക് അമ്മത്തൊട്ടിലുമായി എറണാകുളം ജനറല്‍ ആശുപത്രി

കൊച്ചി: ഹൈടെക് അമ്മത്തൊട്ടിലുമായി എറണാകുളം ജനറല്‍ ആശുപത്രി.അമ്മതൊട്ടിലില്‍ കുട്ടികള്‍ എത്തുമ്പോള്‍ സമിതി അധികൃതര്‍ക്കും തോട്ടില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിലും സന്ദേശമെത്തും. തൊട്ടിലില്‍ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ വരെ തത്സമയം സന്ദേശമായി അധികൃതര്‍ക്ക് ലഭിക്കും.

സെന്‍സര്‍, ഇന്റര്‍നെറ്റ് ഇവ മുഖേന പ്രത്യേകം നിയന്ത്രിക്കുന്ന നവീകരിച്ച ഹൈടെക് അമ്മത്തൊട്ടിലുകള്‍ ഏറ്റവും സുരക്ഷിതമായ നിരീക്ഷണ സംവിധാനത്തോട് കൂടിയുള്ളതാണ്.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ഹൈടെക് അമ്മ തൊട്ടിലില്‍ നാളെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

17- വര്‍ഷം മുമ്പാണ് ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി അമ്മതൊട്ടിലുകള്‍ ആരംഭിച്ചത്.

Exit mobile version