തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു
കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും കൊച്ചിയിലേയ്ക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാതകചോര്‍ച്ചയില്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

അപകടത്തെ തുടര്‍ന്ന് വാഹനങ്ങളെ കുയ്യാലി വഴി തിരിച്ചുവിട്ടു. കോടതികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. ടാങ്കര്‍ ലോറി മറിഞ്ഞതിനാല്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതികളുടെ പ്രവര്‍ത്തനം ഇന്നത്തേക്കാണ് നിര്‍ത്തിവച്ചത്.

Exit mobile version