മംഗളൂരു- ബംഗളൂരു ദേശീയപാതയില്‍ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച; വന്‍ ദുരന്തം ഒഴിവായത് തലനാരിഴ്ക്ക്

പ്രദേശവാസികളെ പരിഭ്രാന്തരാക്കി മംഗളൂരു- ബംഗളൂരു ദേശീയപാതയില്‍ ഉപ്പിനങ്ങാടിയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു. ഓടിക്കൊണ്ടിരിക്കെയാണ് ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്

മംഗളൂരു: പ്രദേശവാസികളെ പരിഭ്രാന്തരാക്കി മംഗളൂരു- ബംഗളൂരു ദേശീയപാതയില്‍ ഉപ്പിനങ്ങാടിയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു. ഓടിക്കൊണ്ടിരിക്കെയാണ് ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്. രാവിലെയായിരുന്നു സംഭവം.

ടാങ്കറിന് പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ഗ്യാസ് ചോരുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. ഗ്യാസ് ടാങ്കറിന്റെ മുകളിലാണ് വാതക ചോര്‍ച്ച കണ്ടെത്തിയത്. വന്‍തോതില്‍ വാതകചോര്‍ച്ച ഉണ്ടായതായി.

ഇതോടെ, പ്രധാനപാതയിലെ ഗതാഗതം ഒരു മണിക്കൂറിലധികം നിര്‍ത്തിവെച്ചു. ടോട്ടല്‍ ഗ്യാസ് കമ്പനിയുടേതാണ് ഗ്യാസ് ടാങ്കര്‍. ടാങ്കറിന്റെ വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണം. പിന്നീട് ഗ്യാസ് കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ വന്ന് ഗ്യാസ് ചോര്‍ച്ച താത്കാലികമായി ചോര്‍ച്ച പരിഹരിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version