പ്രതീക്ഷയുടെ പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം; പാചകവാതത്തിന്റെ വില കുറച്ചു

14.2 കി.ഗ്രാം ഭാരമുളള സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 494.99 രൂപയായിരിക്കും വില.

ന്യൂഡല്‍ഹി: പ്രതീക്ഷയുടെ പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസം. പാചകവാതത്തിന്റെ വിലയില്‍ നേരിയ ഇടിവ്. സബ്സിഡിയില്ലാത്ത സിലണ്ടറിന് 120 രൂപ അമ്പത് പൈസയാണ് കുറച്ചത്. സബ്സിഡി സിലിണ്ടറിന് 5 രൂപ 91 പൈസ കുറച്ചിട്ടുണ്ട്.

രാജ്യാന്തര തലത്തിലുണ്ടായ വിലയിടിവാണ് വില കുറയ്ക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 14.2 കി.ഗ്രാം ഭാരമുളള സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 494.99 രൂപയായിരിക്കും വില.

നിലവില്‍ 500.90 രൂപയാണ് വില. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബര്‍ 1 ന് സബ്സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. നിരന്തരമായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറച്ചത്.

Exit mobile version