കണ്ണൂരില്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബംഗളൂരൂവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി. അമിത വേഗത്തില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറില്‍ ഇടിക്കുകയും ശേഷം 2 കാറുകളിലും ഇടിച്ച ശേഷം മറിയുകയായിരുന്നു.


ട്രാവലറിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മട്ടന്നൂരില്‍ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. പോലീസെത്തി വാതക ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. വന്‍ ദുരന്തമാണ് ഒഴിവായത്.

Exit mobile version