കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ചത് നിരവധി ബസ് സർവീസുകളിൽ; പട്ടിക പുറത്തുവിട്ടു; സഹയാത്രികർ ബന്ധപ്പെടണം

കോട്ടയം: ജൂലൈ 13ന് കോട്ടയത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചയാൾ പല ദിവസങ്ങളിലായി നിരവധി ബസുകളിൽ സ്ഥിരമായി സഞ്ചരിച്ചെന്ന് കണ്ടെത്തി. ഇയാൾ സഞ്ചരിച്ച ബസുകളുടെ പട്ടിക പുറത്തുവിട്ടു. പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഇയാൾ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന സ്ഥിരം ബസുകളുടെ വിവരവും സമയവുമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാൾ സഞ്ചരിച്ച സമയത്ത് ബസിൽ ഉണ്ടായിരുന്നവരെല്ലാം ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പുവരെ ഈ സമയത്ത് പട്ടികയിൽ പറയുന്ന ബസുകളിൽ സഞ്ചരിച്ചവരാണ് റിപ്പോർട്ട് ചെയ്യേണ്ടത്. ജൂലൈ 4, 5 തീയതികളിൽ മാത്രം രോഗം സ്ഥിരീകരിച്ചയാൾ യാത്ര ചെയ്തിട്ടില്ല. ഈ ദിവസങ്ങളിൽ ഒഴികെ ജൂൺ 29 മുതൽ ജൂലൈ 13 വരെ യാത്ര ചെയ്തവരാണ് ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടത്.

ബസുകളുടെ പേരും സഞ്ചരിച്ച സമയവും ചുവടെ:

1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി, കോട്ടയം വരെ ഹരിത ട്രാവൽസ്
2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെഎസ്ആർടിസി ബസ്
3. വൈന്നേരം 5.00: പാലാ മുതൽ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട കോട്ടയം കെഎസ്ആർടിസി ബസ്
4. വൈകുന്നേരം 6.00 : കോട്ടയം മുതൽ കാഞ്ഞിരം പടി വരെ. കൈരളി ട്രാവൽസ് /6.25നുളള അമല ട്രാവൽസ്

Exit mobile version