ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു; നടപടി സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം-കെ.ഇമ്പാശേഖര്‍,കൊല്ലം-എസ്.ചിത്ര,ആലപ്പുഴ-തേജ് രോഹിത് റെഡ്ഢി,പത്തനംതിട്ട-എസ്.ചന്ദ്രശേഖര്‍,കോട്ടയം- രേണുരാജ്,ഇടുക്കി-വി.ആര്‍.പ്രേകുമാര്‍,എറണാകുളം-ജെറോമിക് ജോര്‍ജ്,തൃശൂര്‍-ജീവന്‍ ബാബു,പാലക്കാട്-എസ്.കാര്‍ത്തികേയന്‍,മലപ്പുറം- എന്‍.എസ്.കെ.ഉമേഷ്,കോഴിക്കോട്-വി.വിഘ്‌നേശ്വരി,കണ്ണൂര്‍-വി.ആര്‍.കെ.തേജ,വയനാട്-വീണ മാധവന്‍,കാസര്‍കോട്-അമിത് മീണ
എന്നിവരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി നിയമിച്ചത്.

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ നേരത്തെ ഇത്തരത്തില്‍ നിയമനം നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ ചുനക്കര നസീര് ഉസ്മാന്‍ കുട്ടി (47) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 8 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ബിഎസ്എഫ് ഐടിബിപി 2, സിഐഎസ്എഫിലെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. 183 പേര്‍ക്കാണ് ഇന്നു രോഗമുക്തി.

Exit mobile version