പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും കാമുകനും ഒടുവിൽ പിടിയിൽ

കല്ലമ്പലം(തിരുവനന്തപുരം): കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. പ്രായപൂർത്തിയാകാത്ത പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയാണ് പോലീസിന്റെ വലയിലായത്. യുവതിയുടെ കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്.

കുടവൂർ പുല്ലൂർമുക്ക് കല്ലുവിള വീട്ടിൽ സിന്ധു(34), ചിറയിൻകീഴ് ശാർക്കര തെക്കതിൽ വീട്ടിൽ ബിഥോവൻ എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ടാപ്പിങ് ജോലിക്കു വന്ന ബിഥോവനുമായി സിന്ധു അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് പ്രണയം കലശലായതോടെ ഇരുവരും ഒളിച്ചോടി.

സിന്ധുവിനെ ഇക്കഴിഞ്ഞ ഒമ്പതാം തീയതി രാവിലെ പത്തോടെ കാണാതായെന്നാണ് പോലീസിൽ ലഭിച്ചിരുന്ന പരാതി. കല്ലമ്പലം സിഐ ഫിറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരേയും പിടികൂടിയത്.

Exit mobile version