മണിക്കൂറുകള്‍ നീണ്ട പരിശ്രമം, ഒടുവില്‍ 196ാമത്തെ രാജവെമ്പാലയെയും പിടികൂടി വാവ സുരേഷ്, പിടികൂടിയത് എട്ടടിയോളം നീളമുള്ള പെണ്‍ രാജവെമ്പാലയെ

പത്തനംതിട്ട: കേരളത്തിലെ പാമ്പുപിടിത്തക്കാര്‍ക്കിടയില്‍ പ്രശസ്തനാണ് വാവ സുരേഷ്. ഇതുവരെ 195 രാജവെമ്പാലയെയോളം വാവ സുരേഷ് പിടികൂടിയിട്ടുണ്ട്. ഇപ്പോഴിതാ പത്തനംതിട്ട ജില്ലയില്‍ വെച്ച 196ാമത്തെ രാജവെമ്പാലയെ പിടികൂടിയിരിക്കുകയാണ് വാവ സുരേഷ്.

പത്താം തീയതി രാത്രി 9 മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴില്‍ തണ്ണിത്തോട് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വൈയ്യാറ്റുപുഴയിലെ ബാബുവിന്റെ വീട്ടുപരിസരത്തു നിന്ന് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാവ സുരേഷ് എട്ടടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയത്. പെണ്‍ രാജവെമ്പാലയെയായിരുന്നു ഇത്. പിടികൂടിയ പാമ്പിനെ പിന്നീട് തണ്ണിത്തോട് ഡിവിഷനിലെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ രാത്രി 12 മണിയോടെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.

കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴയ്ക്കടുത്ത് ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് നിന്നു 195-ാം രാജവെമ്പാലയെ പിടികൂടിയത്. പാമ്പുകളില്‍ വെച്ച് ഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഇവയ്ക്ക് ഒരു മനുഷ്യനെ കൊല്ലാന്‍ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാന്‍ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാന്‍ സാധ്യതയുണ്ട്.

Exit mobile version