പ്രളയത്തിന് സഹായത്തിന് പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല..! പ്രതികരണവുമായി നാവികസേന

കൊച്ചി: പ്രളയത്തിന് സഹായത്തിനെത്തിയ ഹെലിക്കോപ്റ്ററിന്റെ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നും അനില്‍ കുമാര്‍ ചാവ്‌ള കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നാവികസേന പണം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നാവികസേനയുടെ പ്രതികരിച്ചത്.

Exit mobile version