മീന്‍ വില്‍പ്പനയ്ക്കായി കട തുടങ്ങാനായില്ല; പിന്മാറാതെ ഹനാന്‍, ഇനി മത്സ്യവുമായി വീട്ടുമുറ്റത്തെത്തും!

ഏറെ വിവാദങ്ങള്‍ പിന്നാലെയെത്തിയെങ്കിലും മീന്‍ വില്‍പ്പനയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ഹനാന്‍.

കൊച്ചി: ഉപരിപഠനത്തിനും ഉപജീവനത്തിനുമായി മത്സ്യവില്‍പ്പന നടത്തിയാണ് വിദ്യാര്‍ത്ഥിനി ഹനാന്‍ വാര്‍ത്തകളിടംനേടിയത്. ഏറെ വിവാദങ്ങള്‍ പിന്നാലെയെത്തിയെങ്കിലും മീന്‍ വില്‍പ്പനയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ഹനാന്‍. കടയെടുത്ത് കച്ചവടം നടത്താനായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഹനാന്‍ പദ്ധതിയിട്ടത്. എന്നാല്‍ കടയുടെ പണികള്‍ പുരോഗമിക്കവെ വാടകക്കാരന്‍ കെട്ടിടം കൈമാറുന്നതില്‍ നിന്നും പിന്മാറി. ഇതോടെ കച്ചവടം പ്രതിസന്ധിയിലായ ഹനാന്‍ വാഹനത്തില്‍ മീന്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. കച്ചവടത്തിനായി വാങ്ങിച്ച പുതിയ വാഹനത്തിന്റെ വിശേഷങ്ങളും ഹനാന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഹനാന്റെ ഫേസ്ബുക്ക് കുറിപ്പ്:

കടയെടുത്ത് കച്ചവടം ചെയ്യണം എന്ന് കരുതി ഒതുങ്ങി നില്‍ക്കുമ്പോഴാണ് പണി കഴിയുന്നേലും മുമ്പ് കട നഷ്ടടമായത്. പിന്നീടാണ് വണ്ടി ലോണിലെടുത്ത് കച്ചവടം തുടങ്ങുവാന്‍ പദ്ധതിയിട്ടത്. വണ്ടിയ്ക്ക് ചുമരുകള്‍ സൃഷ്ടിക്കാം എന്ന് ചിന്തിച്ചത് എട്ടുകാലികള്‍ വല നെയ്യുന്നത് പോലെ.

അത് എത്രതവണ പൊട്ടി പോയാലും ഒരിക്കലും ശ്രമം നിര്‍ത്താറില്ല. വൈറല്‍ ഫിഷ് വെഹിക്കിള്‍ വീടുകളില്‍ എത്തുന്നു. കട്ട് ചെയ്ത് ക്ലീന്‍ ചെയ്ത് കഴുകി വൃത്തിയാക്കിയ മത്സ്യങ്ങള്‍. ജീവനോടെ ടാങ്കില്‍ ഇട്ട് കൊണ്ട് വരുന്നു കായല്‍ മത്സ്യങ്ങള്‍

Exit mobile version