സ്വപ്‌നയുടെ നിയമനം: സർക്കാർ അന്വേഷിക്കും; സത്യം പുറത്തെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം: കോടിയേരി

തിരുവനന്തപുരം: ഐടി വകുപ്പിന് കീഴിൽ നടന്ന നിയമനങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിന് കീഴിലെ നിയമനത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്.

നുണകളാൽ എൽഡിഎഫിനെ തകർക്കാനാകില്ല എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിൽ താൽക്കാലിക കരാർ നിയമനത്തിൽ വിവാദ യുവതി കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ വന്നതിനാൽ, ഇക്കാര്യത്തിൽ നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തിട്ടുണ്ട് എന്നായിരുന്നു കോടിയേരിയുടെ പരാമർശം.

Exit mobile version