പാന്റ്‌സിന്റെ വള്ളി കെട്ടാതെവന്നാല്‍ കല്യാണം മുടങ്ങും, ജാഗ്രതൈ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഹരീഷ് പേരടി

കോഴിക്കോട്: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന തരത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാജപ്രചാരണം. പ്രതിപക്ഷപാര്‍ട്ടികള്‍ ഇത്തരത്തില്‍ ഉയര്‍ത്തുന്ന വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രി തന്നെ പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തിരുന്നു.

എന്നിരുന്നാലും കോണ്‍ഗ്രസ്സ്, ബിജെപി അണികള്‍ ഇപ്പോഴും വ്യാജപ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാര്‍ഢ്യവുമായി നിരവധി രാഷ്ട്രീയ സിനിമാ രംഗത്തുള്ള പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്.

സ്വര്‍ണ്ണ കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ചുട്ടമറുപടിയാണ് നടന്‍ ഹരീഷ് പേരടി നല്‍കുന്നത്. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല മുഖ്യമന്ത്രി പിണാറായി വിജയനെന്നും സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങള്‍ തലയിലേറ്റിയാണ് അദ്ദേഹത്തിന് ശീലമെന്നും ഹരീഷ് പേരടി പ്രതികരിച്ചു.

ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്ന രാഷ്ടീയ നേതാക്കള്‍ക്ക് വീണ്ടും കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണ കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആരോപണം ഉന്നയിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ അവസ്ഥ ഏതാണ്ടിതുപോലെയാണെന്ന് തോന്നുന്നു…പാന്റസിന്റെ വള്ളി കെട്ടാതെവന്നാല്‍ കല്യാണം മുടങ്ങും…ജാഗ്രതൈ..

Exit mobile version