സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അന്വേഷണത്തിന് എന്‍ഐഎയ്ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.

യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവെത്തിയത്. കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് വാദം.

സ്വര്‍ണക്കടത്തുമായി ബന്ധമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്ന ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

Exit mobile version