പിടിയിലായ ഐഎസ് ഭീകരിൽ പിഎച്ച്ഡി വിദ്യാർത്ഥിയും, മൂവരും എഞ്ചിനിയീറിങ് ബിരുദധാരികൾ; ഷാനവാസ് വിവാഹം ചെയ്തത് മതപരിവർത്തനത്തിന് ശേഷം, ഭാര്യ ഒളിവിൽ

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനിയീറിങ് ബിരുദധാരികളാണെന്നും മൂവരും ബോംബ് നിർമാണത്തിൽ പ്രാവീണ്യം നേടിയവരാണെന്നും ഡൽഹി പോലീസ്. ഇവർ ഐഎസ് കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ കൈമാറിയിരുന്നതായുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഡൽഹിയിലെ ജയത്പുരിൽ നിന്ന് പിടിയിലായ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് റിസ്വാൻ അഷ്റഫ്, മുഹമ്മദ് അർഷദ് വാർസി എന്നിവർക്ക് സ്‌ഫോടനം നടത്താനടക്കം പരിജ്ഞാനമുണ്ടെന്നും പോലീസ് പറഞ്ഞു.

ഇവർ മൂവരും എഞ്ചിനീയറിങ് ബിരുദം നേടിയശേഷം തീവ്രവാദപ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഇവരിൽ ഒരാൾ പിഎച്ച്ഡി വിദ്യാർഥിയാണ്. ജാർഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയാണ് മുഹമ്മദ് ഷാനവാസ്. ഇയാളുടെ കൂട്ടാളികളായ റിസ്വാനും അർഷദും ലഖ്നൗവിൽനിന്നും മൊറാദാബാദിൽനിന്നുമാണ് പോലീസിന്റെ പിടിയിലായത്.

ഷാനവാസിന്റെ ഡൽഹിയിലെ ഒളിയിടത്തിൽ നിന്നും തോക്ക്, ബോംബ് നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ, പാകിസ്താനിൽനിന്നുള്ള ലഘുലേഖകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

മൈനിങ് എഞ്ചിനീയറായ ഷാനവാസിന് സ്ഫോടനങ്ങൾ നടത്താനും മറ്റും വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഷാനവാസിന്റെ ഭാര്യ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്ക് ഷാനവാസിന്റെ തീവ്രവാദപ്രവർത്തനത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്. യുവതിയെ മതപരിവർത്തനത്തിന് ശേഷമാണ് ഷാനവാസ് വിവാഹം ചെയ്തതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ- സിപിഎമ്മിന് ഇസ്ലാമോഫോബിയ: തട്ടം കാണുമ്പോള്‍ സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കള്‍ക്കും അലര്‍ജി; ഫാത്തിമ തഹ്ലിയ

പിടിയിലായ മുഹമ്മദ് അർഷദ് വാർസിയും ജാർഖണ്ഡ് സ്വദേശിയാണ്. അലിഗഢ് സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്ക് നേടിയ ഇയാൾ ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു. ഉത്തർപ്രദേശിലെ അസംഘട്ട് സ്വദേശിയാണ് പിടിയിലായ മൂന്നാമൻ മുഹമ്മദ് റിസ്വാൻ അഷ്റഫ്. ഇയാൾ കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് ബിരുദധാരിയാണ്. ഇയാൾ മതപുരോഹിതനായി പരിശീലനം നേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


ദേശീയ അന്വേഷണ ഏജൻസി മൂന്നുലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് മുഹമ്മദ് ഷാനവാസ്. ഇയാൾക്കും കൂട്ടാളികളായ മറ്റുരണ്ടുപേർക്കും രാജ്യത്തെ വിവിധഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ മുഖ്യപങ്കുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം.

Exit mobile version