പിണറായി സഖാവേ കലക്കി ……തിമിര്‍ത്തു ……സി പി സുഗതനെ തന്നെ വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി നിയമിച്ച അങ്ങേയ്ക്ക് ആയിരം അഭിവാദ്യങ്ങള്‍; പരിഹസിച്ച് ഷോണ്‍ജോര്‍ജ്

കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി വനിതാ മതില്‍ ജനുവരി ഒന്നിനാണ് സംഘടിപ്പിക്കുന്നത്

കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി സി പി സുഗതനെ നിയമിച്ചതിനെതിരെ പരിഹാസവുമായി ഷോണ്‍ ജോര്‍ജ്. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി വനിതാ മതില്‍ ജനുവരി ഒന്നിനാണ് സംഘടിപ്പിക്കുന്നത്.പരിപാടിയുടെ കണ്‍വീനറായി സുഗതനെ നിയമിച്ചതിനെതിരെ നേരത്തെയും പലരും വിമര്‍ശിച്ചിരുന്നു.അതിനിടയിലാണ് പരിഹാസവുമായി ഷോണ്‍ജോര്‍ജ് എത്തിയിരിക്കുന്നത്.

‘രാഹുല്‍ ഈശ്വര്‍ സന്നിധാനത്ത് ആണെന്ന് അറിഞ്ഞ് ഞാന്‍ മല കയറിയപ്പോ എന്നോടൊപ്പം എന്നെ അനുഗമിച്ച് സന്നിധാനത്തെക്ക് വരികയും , തിരികെയെത്തി മാധ്യമങ്ങള്‍ യുവതി പ്രവേശനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങളുമായി വാക്കേറ്റം നടത്തി, ശക്തമായ നിലപാട് സ്വീകരിച്ച് പമ്പയില്‍ വരുന്ന അയ്യപ്പഭക്തരക്കൊപ്പം നിലകൊണ്ട സുഗതന്‍, അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കാണുന്നത് രാഹുല്‍ ഈശ്വറിന്റെ ജാമ്യത്തിന് ഞാന്‍ പത്തനംതിട്ട കോടതിയില്‍ എത്തിയപ്പോള്‍ ആയിരുന്നുവെന്ന്’ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ബഹു: പിണറായി സഖാവേ
കലക്കി ……തിമിര്‍ത്തു ……
ഒക്ടോബര്‍ 17 ആം തിയതി ഞാന്‍ പമ്പയിലെത്തുമ്പോള്‍ താന്ത്രിക കുടുംബത്തിലെ മുത്തശിക്കൊപ്പം പ്രാര്‍ത്ഥനാ സമരത്തിന് നേതൃത്വം കൊടുത്തിരുന്നത് സിപി സുഗതനാണ് …..ഞാന്‍ ആദ്യമായി ആണ് അദ്ദേഹത്തെ കാണുന്നത് ,അതിനു ശേഷം രാഹുല്‍ ഈശ്വര്‍ സന്നിധാനത്ത് ആണെന്ന് അറിഞ്ഞ് ഞാന്‍ മല കയറിയപ്പോ എന്നോടൊപ്പം എന്നെ അനുഗമിച്ച് സന്നിധാനത്തെക്ക് വരികയും , തിരികെയെത്തി മാധ്യമങ്ങള്‍ യുവതി പ്രവേശനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങളുമായി വാക്കേറ്റം നടത്തി, ശക്തമായ നിലപാട് സ്വീകരിച്ച് പമ്പയില്‍ വരുന്ന അയ്യപ്പഭക്തരക്കൊപ്പം നിലകൊണ്ട സുഗതന്‍ … അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കാണുന്നത് രാഹുല്‍ ഈശ്വറിന്റെ ജാമ്യത്തിന് ഞാന്‍ പത്തനംതിട്ട കോടതിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ….
സി പി സുഗതനെ തന്നെ വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി നിയമിച്ച അങ്ങേയ്ക്ക് ആയിരം അഭിവാദ്യങ്ങള്‍…..’

Exit mobile version