യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല; പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സാധ്യത

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. ജില്ലാ ഭരണകൂടമാണ് ശുപാര്‍ശ ചെയ്തത്. എംഎസ്എഫ് നേതാവിന്റെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നീക്കം. ഇയാളുടെ സമ്പര്‍ക്ക പട്ടിക വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് നിഗമനം.

യുഡിഎഫ് സംഘടിപ്പിച്ച നിരവധി പൊതുപാരിപാടികളിലും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ ആദാരിക്കുന്ന ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പരുപാടിയില്‍ ജനപ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കൂടാതെ ജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ പോയിരുന്നു എന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

അതെസമയം കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെക്കും. വൈറസ് വ്യാപനം വേഗത്തിലാണെന്നും ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുകയാണെങ്കില്‍ മുന്നറിയിപ്പുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version