‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ’; ഡബ്ല്യുസിസിക്ക് ഒപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നെന്ന് വിധുവിൻസെന്റ്; പുറത്തേക്ക്

കൊച്ചി: മലയാള സിനിമാ പ്രവർത്തകരുടെ ആദ്യത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും പുറത്തുപോവുകയാണെന്ന് സംവിധായിക വിധുവിൻസെന്റ ‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ’ വിമൻ ഇൻ സിനിമാ കളക്ടീവിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകായാണെന്ന് വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമയ്ക്ക് അകത്തും പുറത്തും സൃഷ്ടിക്കാൻ ഡബ്ല്യുസിസി നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുന്നെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

നേരത്തെ, വിമൻ ഇൻ സിനിമാ കളക്ടീവിൽ അംഗമായിരിക്കെ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനുമായി ചേർന്ന് വിധു വിൻസെന്റ് സ്റ്റാൻഡ് അപ് എന്ന സിനിമനിർമ്മിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Exit mobile version