ലോട്ടറി വില്‍പ്പനക്കാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്; തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് ലോട്ടറി വില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു.
കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് ഇദ്ദേഹത്തിന് പരിശോധന നടത്തുകയായിരുന്നു.

അതേസമയം, ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മേയര്‍ വി ശ്രീകുമാര്‍ അറിയിച്ചു. നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

Exit mobile version