‘കോവിഡ് കിറ്റ് ഫണ്ടില്‍’ വി മുരളീധരനെ പൊരിച്ച് ശശി തരൂര്‍, സ്വന്തം സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ തന്നെ പ്രതിപക്ഷത്തെ ആക്രമിക്കുന്നത് പതിവെന്ന് കിടിലന്‍ മറുപടി

തിരുവനന്തപുരം; കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഒരു കോടി അനുവദിച്ചുവെന്ന് എംപി ശശി തരൂര്‍ അറിയിച്ചിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈ ലാബ് ഡിസ്‌കവറി ആന്റ് സൊല്യൂഷന്‍സില്‍ നിന്നും 3000 കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനായി നികുതി ഒരാള്‍ക്ക് 1900 രൂപ നിരക്കില്‍ 57 ലക്ഷം രൂപയും അനുവദിച്ചുവെന്നും തരൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ പണം നല്‍കിയെന്ന ശശി തരൂരിന്റെ വാദം കളവാണെന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് യാതൊരു തുകയും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സഹ മന്ത്രി വി മുരളീധന്‍ രംഗത്തെത്തി. ഏപ്രില്‍ 17 ന് ശശി തരൂര്‍ പങ്കുവെച്ച ട്വീറ്റിന് മറുപടിയായിട്ടാണ് വി മുരളീധരന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മായ നന്ദകുമാര്‍ ഒപ്പിട്ട വിവരാവകാശ രേഖയുടെ ചിത്രം പങ്കുവെച്ചായിരുന്നു മുരളീധരന്റെ ട്വീറ്റ്.മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയേയും ടാഗ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ മുരളീധരന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍. കാര്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുന്ന മന്ത്രി തന്നെ ഒരു എംപിയ്‌ക്കെതിരെ നുണപ്രചരിപ്പിക്കുന്നത് ലജ്ജാവഹമാണെന്നും വിവരങ്ങള്‍ മനസിലാക്കി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തിരിച്ചെടുക്കണമെന്നും തരൂര്‍ പറഞ്ഞു.

ട്വിറ്ററിലൂടെ തന്നെയായിരുന്നു ശശി തരൂരിന്റെ മറുപടിയും. സ്വന്തം ഗവണ്‍മെന്റ് ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരില്‍ കേന്ദ്ര സഹമന്ത്രിയെന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റേത് ലജ്ജാകരമായൊരു പാറ്റേണാണെന്നും ശശി തരൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ഉടന്‍ അവര്‍ പ്രതിപക്ഷത്തെ ആക്രമിക്കും, കേന്ദ്രമന്ത്രി മുരളീധരന്റെ ട്വീറ്റ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, പൂര്‍ണമായി സുതാര്യമായി ചെയ്‌തൊരു കാര്യത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച വി മുരളീധരന്‍ മാപ്പ് പറയണമെന്നും ശശി തരൂര്‍ പറഞ്ഞു.

Exit mobile version