ആരെങ്കിലും ഓടി വന്നാൽ മുന്നണിയിൽ കയറ്റാൻ ആകില്ല; ജോസ് വിഭാഗത്തിന്റെ ഭാവി അവർ തന്നെ തീരുമാനിക്കട്ടെ: കാനം

kanam rajendran

തിരുവനന്തപുരം: ഇടതുമുന്നണി കൃത്യമായ നയങ്ങളുടേയും പരിപാടികളുടേയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതുകൊണ്ടുതന്നെ ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടൻ ഇടതുമുന്നണിയിൽ കയറ്റാൻ ആവില്ലെന്നും കാനം പറഞ്ഞു.

യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ എൽഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എൽഡിഎഫും യുഡിഎഫും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഈ മുന്നണിക്ക് ഇടതുപക്ഷ സ്വഭാവമുണ്ടെന്നും കാനം പറഞ്ഞു. ആ നയങ്ങൾ അംഗീകരിച്ചുകൊണ്ട് വന്നാൽ കയറ്റുമോയെന്ന ചോദ്യത്തിന് അതു ബോധ്യപ്പെടേണ്ടേ എന്നായിരുന്നു ഉത്തരം. ജോസ് കെമാണി വിഭാഗത്തിന്റെ ഭാവി അവർ തന്നെ തീരുമാനിക്കട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Exit mobile version