വാചകമടിയുടെ കാര്യത്തില്‍ മാത്രം ആദരണീയനായ പ്രധാനമന്ത്രി വളര മുന്നിലാണ്, ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണം; മന്ത്രി എംഎം മണി

തിരുവനന്തപുരം: അതിര്‍ത്തിയിലെ ആക്രമണത്തിന് ചൈനയ്ക്ക് മറുപടിയായി ടിക് ടോക് അടക്കമുളള 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ അതിനിടെ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് അടക്കം ചൈനീസ് കമ്പനികള്‍ പണം നല്‍കി എന്ന ആരോപണമാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസും ചൈനയില്‍ നിന്നും സംഭാവനകള്‍ കൈപ്പറ്റി എന്ന ആരോപണം നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളേയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇന്ത്യ – ചൈന അതിര്‍ത്തിത്തര്‍ക്ക പ്രശ്‌നത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി. യും ചൈനീസ് കമ്പനികളില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച്പരസ്പരം ചെളിവാരി എറിയുകയാണ്. ഇത് ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതും സൈനികരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ് എന്ന് എംഎം മണി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ഒരു യുദ്ധത്തിലൂടെ പരിഹാരം കാണാന്‍ കഴിയില്ല. ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ രണ്ട് പ്രബല രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കെ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക- നയതന്ത്ര – രാഷ്ട്രീയ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി സമാധാനപരമായി പരിഹാരം കാണാനേ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഇന്ത്യ – ചൈന അതിര്‍ത്തിത്തര്‍ക്ക പ്രശ്‌നത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി. യും ചൈനീസ് കമ്പനികളില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച്പരസ്പരം ചെളിവാരി എറിയുകയാണ്. ഇത് ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതും സൈനികരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ഒരു യുദ്ധത്തിലൂടെ പരിഹാരം കാണാന്‍ കഴിയില്ല. ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ രണ്ട് പ്രബല രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കെ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക- നയതന്ത്ര – രാഷ്ട്രീയ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി സമാധാനപരമായി പരിഹാരം കാണാനേ കഴിയൂ.

ഇതിന് വേണ്ടത് നയതന്ത്രജ്ഞതയാണ്. വാചകമടിയുടെ കാര്യത്തില്‍ മാത്രം ആദരണീയനായ പ്രധാനമന്ത്രി വളര മുന്നിലാണെന്ന കാര്യം മറക്കുന്നില്ല.

Exit mobile version