ഡ്രൈവിംഗിനിടെ അപസ്മാരം; റോഡ് റോളറിനടിയിലേക്ക് വീണ യുവാവ് മരിച്ചു

അടിമാലി: റോഡ് റോളര്‍ ഓടിയ്ക്കുന്നതിനിടെ അപസ്മാരം ബാധിച്ച് റോഡില്‍ വീണ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ദേവികുളം പൂക്കൊടിയില്‍ മണിക്കുട്ടനാണ് (29) മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് നാലോടെ ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്കുള്ള റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. നിലത്തുവീണ മണിക്കുട്ടന്റെ ശരീരത്ത് റോളര്‍ ഉരുണ്ടുകയറുകയായിരുന്നു. ഉടന്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Exit mobile version