സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2000 കടന്നു; ഏറ്റവും അധികം ആളുകള്‍ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് 2015 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ 261 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറത്ത് 224 പേരും ചികിത്സയിലുണ്ട്. വയനാടാണ് ഏറ്റവും കുറവ് ആളുകള്‍ ചികിത്സയിലുള്ളത്. 43 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

അതെസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് 2150 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ നിരീക്ഷണത്തിലുള്ളത്. 27674 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version