പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ തീപിടുത്തം : ഒരു രോഗി മരിച്ചു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബര്‍ധ്വാന്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഈസ്റ്റ് ബര്‍ധ്വാന്‍ സ്വദേശിനി സന്ധ്യാറോയി(60) ആണ് മരിച്ചത്.

കോവിഡ് വാര്‍ഡായി സജ്ജീകരിച്ച രാധാറാണി വാര്‍ഡിലായിരുന്നു തീപിടുത്തം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട രോഗികളുടെ ബന്ധുക്കള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയും പിന്നാലെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചെങ്കിലും രോഗിയുടെ മരണം സംഭവസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

Also read : പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങി : ന്യൂയോര്‍ക്ക് ടൈംസ്

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശേധന നടത്തുമെന്നും ഇതിന് അഞ്ചംഗ സമിതിയെ നിയോഗിച്ചുവെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രബിര്‍ സെന്‍ഗുപ്ത പറഞ്ഞു.

Exit mobile version