‘ഒരു സുരേന്ദ്രനല്ല നൂറ് സുരേന്ദ്രന്‍മാര്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകും’ ! നിരോധനാജ്ഞ ലംഘിച്ച ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി സമരം ശക്തമാക്കിയിരിക്കുകയാണ്

പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനുള്‍പ്പെടെയുളള നേതാക്കള്‍ അറസ്റ്റില്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അകാരണമായി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് ബിജെപി സമരം ശക്തമാക്കിയിരിക്കുകയാണ്.

ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്യുമ്പോള്‍, ‘ഒരു സുരേന്ദ്രനല്ല നൂറ് സുരേന്ദ്രന്‍മാര്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകുമെന്ന്’ അദ്ദേഹം പറഞ്ഞിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന നിലയ്ക്കലില്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

Exit mobile version