വന്ദേ ഭാരത് മിഷന്‍; കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് മിഷനില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തു. യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിമാനങ്ങള്‍ അധികവും ബഹ്‌റൈനില്‍ നിന്നും ഒമാനില്‍ നിന്നുമാണ് വരുന്നത്. പുതുതായി ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ അധികവും കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ്.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ജൂലൈയില്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളില്‍ ആന്റിബോഡി പരിശോധനകള്‍ അടക്കം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Exit mobile version