മക്കളെ ഒന്നു കാണാന്‍ അനുവധിക്കുന്നില്ല, ഭ്രാന്തിയെന്ന് പറഞ്ഞ് അവരെ അകറ്റുന്നു..! ശോഭ വീണ്ടും നിയമയുദ്ധത്തിലേക്ക്

കൊച്ചി: 2 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാതിത്തം തെളിയിച്ചു എന്നിട്ടും ശോഭയ്ക്ക് അവഗണന മാത്രം. സ്വന്തം നഗ്‌നദൃശ്യം പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിച്ച് ഡിജിപിയുടെ വരെ പ്രശംസയ്ക്ക് പാത്രമായിരുന്നു ശോഭ.

എന്നാല്‍ വിജയത്തിന് പിന്നാലെ വീണ്ടും സങ്കടത്തിലായിരിക്കുകയാണ് ശോഭ സജു. ഭര്‍ത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച് ചൈല്‍ഡ്‌ലൈന്‍ കുട്ടികളഎ വിട്ടുതരുന്നില്ല എന്നതാണ് ശോഭയുടെ പരാതി. എന്നാല്‍ വീണ്ടും ഒരു നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ഇവര്‍.

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭര്‍ത്താവിന്റെ തോന്നലിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭര്‍ത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു.

ശോഭ മര്‍ദിച്ചുവെന്ന് ആരോപിച്ച് കുട്ടികളില്‍ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് ശോഭക്ക് മാനസികപ്രശ്‌നം ആണെന്നും ചികിത്സ ഉണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു. ഈ വാദം അതുപടി ഏറ്റെടുത്ത ചൈല്‍ഡ്‌ലൈന്‍, മറ്റ് അന്വേഷണമൊന്നും നടത്താതെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് ഇത്. ഇതിനെയാണ് ശോഭ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ മാസത്തില്‍ രണ്ടുദിവസം കുട്ടികളെ കാണാന്‍ ശോഭക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ മാനസിക രോഗി ആണെന്ന കള്ള റിപ്പോര്‍ട്ട് ചൈല്‍ഡ്‌ലൈന്‍ ശിശുക്ഷേമസമിതിക്ക് നല്‍കിയതോടെ കുട്ടികളെ കാണാന്‍ വഴിയില്ലാതെയായി.

‘അമ്മയ്ക്ക് മനസിക രോഗം ഉണ്ടെന്ന് വന്നാല്‍ അത് കുട്ടികളെ കൂടിയാണല്ലോ ബാധിക്കുക, അതുകൊണ്ട് ചോദ്യംചെയ്‌തേ പറ്റൂ..’ അവര്‍ പറഞ്ഞു. ശോഭയുടേത് എന്ന പേരില്‍ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അടക്കം കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളില്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശോഭയുടെ പുതിയ മൊഴി പ്രകാരം സംഭവത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.

Exit mobile version