സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമാകും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുതലുള്ള കനത്ത മഴയില്‍ കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി.

തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാല്‍ കടകള്‍ അടച്ച നിലയിലായിരുന്നു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം നീക്കുകയും ചെയ്തു.

Exit mobile version