കോവിഡ് ബാധിച്ച് ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ നമുക്ക് നഷ്ടപ്പെട്ടു, സുനിലിന് കോവിഡ് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് ഇനിയും വ്യക്തമല്ല, ശ്രദ്ധയുടെ ചരട് അയച്ചു നാട് തെണ്ടാന്‍ തുടങ്ങിയവരൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ; മുന്നറിയിപ്പുമായി ഡോ ഷിംന അസീസ്

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ച സംഭവം കേരളത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യവാനായ ചെറുപ്പക്കാരനെയാണ് കോവിഡ് തട്ടിയെടുത്തത്. മരിച്ച സുനിലിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

റിമാന്റ് പ്രതികളുമായി ഓപിയില്‍ വരുന്ന പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരോട് എപ്പോഴും ഏറെ ശ്രദ്ധിക്കാന്‍ പറയാറുണ്ടെന്ന് പറയുകയാണ് ഡോ ഷിംന അസീസ്. നമ്മുടെ കാവല്‍ക്കാര്‍ക്ക് പലപ്പോഴും ശാരീരിക അകലം പാലിക്കാനൊന്നും പറ്റുന്ന സാഹചര്യമല്ലെന്ന് അറിയാമെന്നും പ്രതിയെ പിടിക്കുമ്പോള്‍ എങ്ങനെ 1.8 മീറ്റര്‍ അകലം പാലിക്കാനാണ് എന്നും അറിയാം.

അപ്പോഴുമുള്ള ആത്മവിശ്വാസം ഈ ഉദ്യോഗസ്ഥര്‍ ശരീരവും ആരോഗ്യവും കരുതുന്നവരല്ലേ, രോഗം വെറുതേ വന്ന് പോകുന്ന 80% പേരിലേ ഇവര്‍ വരുള്ളൂ എന്ന തോന്നലാണ്. അതാണ് സുനില്‍ ഇന്ന് തിരുത്തിയതെന്നും നമ്മുടെ കേരളത്തിലും ആരോഗ്യവാനായ ചെറുപ്പക്കാരനെ കോവിഡ് എടുത്തിരിക്കുന്നുവെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അദ്ദേഹം ഈ മാസം പതിമൂന്ന് വരെ ഡ്യൂട്ടിക്ക് പോയിട്ടുണ്ടെന്നറിയുന്നു. സുനില്‍ രോഗിയായതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടക്കുകയും, കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെല്ലാം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തു.സുനിലിന് കോവിഡ് രോഗം ആരില്‍ നിന്ന്, എവിടെ നിന്ന് വന്നു എന്ന് വ്യക്തമല്ല. ശ്രദ്ധയുടെ ചരട് അയച്ചു നാട് തെണ്ടാന്‍ തുടങ്ങിയവരൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ? എന്നും ഷിംന അസീസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുനില്‍കുമാര്‍, കണ്ണൂരിലെ ബ്ലാത്തൂര്‍ സ്വദേശി, എക്സൈസ് ഉദ്യോഗസ്ഥന്‍, വയസ്സ് 28. കോവിഡ് ബാധിച്ച് ഇന്ന് ഈ ചെറുപ്പക്കാരനെ നമുക്ക് നഷ്ടപ്പെട്ടു. മറ്റു രോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിവില്ല.

റിമാന്റ് പ്രതികളുമായി ഓപിയില്‍ വരുന്ന പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരോട് എപ്പോഴും ഏറെ ശ്രദ്ധിക്കാന്‍ പറയാറുണ്ട്. അവരിലെ സുഹൃത്തുക്കള്‍ വിളിക്കുമ്പോഴും ആവര്‍ത്തിച്ച് പറയാറുണ്ട്. നമ്മുടെ കാവല്‍ക്കാര്‍ക്ക് പലപ്പോഴും ശാരീരിക അകലം പാലിക്കാനൊന്നും പറ്റുന്ന സാഹചര്യമല്ലെന്ന് അറിയാണ്ടല്ല. പ്രതിയെ പിടിക്കുമ്പോള്‍ 1.8 മീറ്റര്‍ അകലമെങ്ങനെ പാലിക്കാനാണ് ! അപ്പോഴുമുള്ള ആത്മവിശ്വാസം ഈ ഉദ്യോഗസ്ഥര്‍ ശരീരവും ആരോഗ്യവും കരുതുന്നവരല്ലേ, രോഗം വെറുതേ വന്ന് പോകുന്ന 80% പേരിലേ ഇവര്‍ വരുള്ളൂ എന്ന തോന്നലാണ്.

അതാണ് സുനില്‍ ഇന്ന് തിരുത്തിയത്. നമ്മുടെ കേരളത്തിലും ആരോഗ്യവാനായ ചെറുപ്പക്കാരനെ കോവിഡ് എടുത്തിരിക്കുന്നു, നമ്മുടെ മുന്‍നിര യോദ്ധാക്കളില്‍ ഒരാളെ. അദ്ദേഹം ഈ മാസം പതിമൂന്ന് വരെ ഡ്യൂട്ടിക്ക് പോയിട്ടുണ്ടെന്നറിയുന്നു. സുനില്‍ രോഗിയായതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടക്കുകയും, കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെല്ലാം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തു.

സുനിലിന് കോവിഡ് രോഗം ആരില്‍ നിന്ന്, എവിടെ നിന്ന് വന്നു എന്ന് വ്യക്തമല്ല. ശ്രദ്ധയുടെ ചരട് അയച്ചു നാട് തെണ്ടാന്‍ തുടങ്ങിയവരൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?

അവസാനം വരെ ഞങ്ങള്‍ക്ക് കാവല്‍ നിന്നതിന് നന്ദി സഹോദരാ…

Exit mobile version