ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്ത് കറങ്ങി, സംഘം ചേര്‍ന്ന് മദ്യപിച്ച് കൊല്ലം സ്വദേശി; പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൊല്ലം: കൊല്ലത്ത് ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്നയാളെ പോലീസ് പിടികൂടി. കടപ്പാക്കട ചന്തയില്‍ നിന്നും പിടികൂടിയയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ഗൃഹ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ കഴിയാതെ വഴിയോരങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. കൂടാതെ സംഘം ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തതായും കണ്ടെത്തി. ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതില്‍ ഒരാളുടെ ഭാര്യയെയും പോലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം, ഇയാള്‍ കര്‍ണാടകയില്‍ നിന്ന് എങ്ങനെ കൊല്ലത്തെത്തിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഇയാള്‍ നല്‍കുന്നില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.

Exit mobile version